മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വി​ദേ​ശ​യാ​ത്ര​യി​ൽ വ​ൻ നേ​ട്ട​ങ്ങ​ൾ: വീ​ണാ ജോ​ർ​ജ്

01:49 PM Oct 15, 2022 | Deepika.com
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശയാത്ര പോയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം കുടുംബാംഗങ്ങൾ പോയത് വിവാദമാക്കേണ്ടതില്ല. കുടുംബാംഗങ്ങൾ പോയത് അവരുടെ ചെലവിലാണെന്നും മന്ത്രി വിശദമാക്കി.

വിദേശയാത്രയെ കുറിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി തന്നെ പറയും. ആരോഗ്യമേഖലയിൽ നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഈ യാത്രയിലൂടെ സാധിച്ചെന്നും വീണാ ജോർജ് പറഞ്ഞു.

കോവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാല്‍ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.