വിദ്യാർഥിയെ സ്റ്റേഷനിലിട്ട് തല്ലിച്ചതച്ച് എസ്ഐ; വീഡിയോ പുറത്ത്

03:33 PM Oct 15, 2022 | Deepika.com
കൊച്ചി: കോതമംഗലത്ത് വിദ്യാർഥിയെ പോലീസ് ക്രൂരമായി മർദിച്ചു. റോഷിൻ എന്ന വിദ്യാർഥിയെയാണ് പോലീസ് സ്റ്റേഷനിൽ വച്ച് കോതമംഗലം എസ്ഐ മാഹിൻ സലീം ക്രൂരമായി മർദിച്ചത്.

ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഭവം. വിദ്യാർഥികൾ കൂട്ടം കൂടി നിന്നതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഒരു വിദ്യാർഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർഥികൾ സംഘമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്ഐയുടെ മർദനം. മർദനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.