"തിങ്ക് ടുമാറോ തിങ്ക് തരൂർ': പാലക്കാടും തൃശൂരും പിന്തുണയുമായി ഫ്ളക്സ് ബോർഡുകൾ

01:06 PM Oct 15, 2022 | Deepika.com
തൃശൂർ: എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് തൃശൂർ നഗരത്തിലും പാലക്കാടും ഫ്ളക്സ് ബോർഡുകൾ. സൗഹൃദ കൂട്ടായ്മയുടെ പേരിലാണ് തൃശൂർ നഗരത്തിൽ നടുവിലാലിലും മറ്റും ഫ്ളക്സ് വെച്ചിരിക്കുന്നത്. "തിങ്ക് ടുമാറോ തിങ്ക് തരൂർ' എന്നാണ് ഫ്ളക്സിലെ മുദ്രാവാക്യം.

കോലഴി പൂവണിയിൽ യൂത്ത് കോണ്‍ഗ്രസിന്‍റെ കൊടിസ്തൂപത്തിലും തരൂരിന്‍റെ ഫ്ളക്സ് സ്ഥാപിച്ചു. തലപ്പത്ത് തരൂർ വരണം എന്നാണ് ഫ്ളക്സിലെ വാചകം. പാലക്കാട് മങ്കരയിൽ കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തരൂർ വരട്ടെ കോണ്‍ഗ്രസ് വിജയിക്കട്ടെ എന്നാണ് ഫ്ളക്സിലെ മുദ്രാവാക്യം.