കോഴിക്കോട്: പാലാഴിയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു. 30 ഗ്രാം എംഡിഎംഎ, 35 എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് പിടികൂടിയത്.
സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നുമായി ആളുകള്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട്ടെ അപ്പാര്‍ട്ട്മെന്റിൽ ലഹരിമരുന്നുവേട്ട; ഒരാള്‍ കസ്റ്റഡിയില്‍
11:53 AM Oct 15, 2022 | Deepika.com