വി​ശ​പ്പി​ൽ വ​ല​യു​ന്ന ഇ​ന്ത്യ: ഹം​ഗ​ർ ഇ​ൻ​ഡ​ക്സി​ൽ രാ​ജ്യം 107-ാമ​ത്

11:54 AM Oct 15, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പെ​തു​ജ​നം അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത പ​ട്ടി​ണി​യു​ടെ സൂ​ച​ന ന​ൽ​കി​ക്കൊ​ണ്ട് 2022-ലെ ​ഗ്ലോ​ബ​ൽ ഹം​ഗ​ർ ഇ​ൻ​ഡ​ക്സി​ൽ ഇ​ന്ത്യ​ക്ക് 107-ാം സ്ഥാ​നം. 121 രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ട്ട പ​ട്ടി​ക​യി​ൽ ദ‍​ക്ഷി​ണേ​ഷ്യ​യി​ൽ നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്ക് പി​ന്നി​ലു​ള്ള​ത്.

വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ത​യ്യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ 29.1 സ്കോ​ർ ല​ഭി​ച്ച ഇ​ന്ത്യ ക​ഴി​ഞ്ഞ ത​വ​ണ പ​ട്ടി​ക​യി​ൽ 101-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. പൂ​ജ്യം മു​ത​ൽ 100 വ​രെ​യു​ള്ള സ്കോ​റി​ൽ ഉ​യ​ർ​ന്ന സ്കോ​ർ പ​ട്ടി​ണി​നി​ര​ക്കി​ന്‍റെ കാ​ഠി​ന്യ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ജ​ന​സം​ഖ്യ‌​യി​ലെ നി​ശ്ചി​ത ശ​ത​മാ​നം ആ​ളു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള ശി​ശു​ക്ക​ളി​ലെ വി​ള​ർ​ച്ച, ഭാ​ര​ക്കു​റ​വ്, ശി​ശു മ​ര​ണം എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ഹം​ഗ​ർ ഇ​ൻ​ഡ​ക്സ് ത​യ്യാ​റാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ ‌എ​ന്നി​വ​ർ യ​ഥാ​ക്ര​മം 99, 64, 84, 81 സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ഫ്ഗാ​നി​സ്ഥാ​ൻ 109-ാം സ്ഥാ​ന​ത്താ​ണ്.

പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത് ഗ​ൾ​ഫ് രാ​ജ്യ​മാ​യ യെ​മ​നാ​ണ്. ചാ​ഡ്, കോം​ഗോ, മ​ഡ​ഗാ​സ്ക​ർ, സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ​ബ്ലി​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളും അ​വ​സാ​ന അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.