മുംബൈ: കൈക്കൂലി വാങ്ങാനുള്ള ശ്രമത്തിനിടെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ നാസിക്കില്‍ അറസ്റ്റില്‍. മേജര്‍ റാങ്കിലുള്ള എന്‍ജിനീയര്‍ ഹിമാന്‍ഷു മിശ്ര, ജൂനിയര്‍ എന്‍ജിനീയര്‍ മിലിന്ദ് വാഡിലെ എന്നിവരാണ് പിടിയിലായത്.
നാസിക്കിലെ ആര്‍മി ഏവിയേഷന്‍ സ്കൂളിലാണ് സംഭവം. ഇവിടെ ഹെലിക്കോപ്റ്റര്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് പിടിയിലായത്.
ഏവിയേഷന്‍ സ്കൂളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ കോണ്ട്രാക്ടറോടാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ബില്ലുകള്‍ വേഗത്തില്‍ മാറാന്‍ 120000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കോണ്ട്രാക്ടര് സിബിഐയില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ അറസ്റ്റിലായത്.
കൈക്കൂലിക്കേസില്‍ രണ്ട് സൈനികര്‍ അറസ്റ്റില്‍
11:55 AM Oct 15, 2022 | Deepika.com