പത്തനംതിട്ട: പത്തനംതിട്ടയിലെ കുമ്പനാട് ശശി തരൂർ അനുകൂല ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നത്. മാറ്റം അനിവാര്യം, നാളയെ കുറിച്ച് ചിന്തിക്കുന്നവർ തരൂരിനെ മറക്കില്ല എന്നും ഫ്ലെക്സ് ബോർഡിലുണ്ട്.
തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെയാണു വോട്ടെടുപ്പ്. എഐസിസിയിലും പിസിസി ആസ്ഥാനങ്ങളിലും പ്രതിനിധികൾ നേരിട്ടെത്തി വേണം വോട്ടു ചെയ്യാൻ. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ അടക്കം നേരിട്ടെത്താൻ കഴിയാത്തവർക്ക് തപാൽ വോട്ട് നൽകിയിട്ടുണ്ട്.
ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. രഹസ്യ ബാലറ്റുകൾ കൂട്ടിക്കുഴച്ചശേഷമാകും വോട്ടെണ്ണൽ നടത്തുക. ഒരാൾ ഏതു സ്ഥാനാർഥിക്കാണു വോട്ടു ചെയ്തതെന്നതു തിരിച്ചറിയാനാകില്ലെന്നു തെരഞ്ഞെടുപ്പ് അഥോറിറ്റി വ്യക്തമാക്കി.
"മാറ്റം അനിവാര്യം'; കുമ്പനാട്ട് തരൂർ അനുകൂല പോസ്റ്റർ
11:56 AM Oct 15, 2022 | Deepika.com