ഫി​ൽ ഫോ​ഡ​നു​മാ​യി ക​രാ​ർ പു​തു​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി; താ​രം അ​ഞ്ച് വ​ർ​ഷം കൂ​ടി തു​ട​രും

07:30 AM Oct 15, 2022 | Deepika.com
ല​ണ്ട​ൻ: യു​വ മി​ഡ്ഫീ​ൽ​ഡ​ർ ഫി​ൽ ഫോ​ഡ​നു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി. 2027 വ​രെ ഫോ​ഡ​ൻ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കൊ​പ്പം ഉ​ണ്ടാ​കും. നി​ല​വി​ലു​ള്ള ക​രാ​ർ 2024 അ​വ​സാ​നി​രി​ക്കെ​യാ​ണ് മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ക​രാ​ർ നീ​ട്ടി​യ​ത്.

ഇ​തൊ​രു സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്ന് ഫോ​ഡ​ൻ പ്ര​തി​ക​രി​ച്ചു. എ​ക്കാ​ല​വും സി​റ്റി ആ​രാ​ധ​ക​നാ ണെ​ന്നും 2027 വ​രെ ക്ല​ബി​ന് ഒ​പ്പം തു​ട​രാ​ൻ ആ​വു​ന്ന​തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷം ഉ​ണ്ടെ​ന്നും 22 വ​യ​സു​കാ​ര​നാ​യ താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ സീ​സ​ണി​ൽ മി​ന്നും ഫോ​മി​ലാ​ണ് താ​രം. സി​റ്റി​ക്കാ​യി ഇ​തു​വ​രെ 106 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം 30 ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.