"ഹാ​രി പോ​ട്ട​ർ' സി​നി​മ​യി​ലെ "ഹ​ഗ്രി​ഡ്' വി​ട​പ​റ​ഞ്ഞു

06:46 AM Oct 15, 2022 | Deepika.com
ല​ണ്ട​ൻ: ഹാ​രി പോ​ട്ട​ർ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ റോ​ബി കോ​ൾ​ട്രെ​യ്ൻ (72) അ​ന്ത​രി​ച്ചു. സ്കോ​ട്ട്‌​ല​ൻ​ഡി​നെ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് കോ​ൾ​കോ​ൾ ട്രെ​യ്ന്‍റെ ഏ​ജ​ന്‍റ് സ്ഥി​രീ​ക​രി​ച്ചു. ഹാ​രി പോ​ട്ട​റി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ക​നാ​യ "റൂ​ബ​സ് ഹ​ഗ്രി​ഡ്' എ​ന്ന ക ​ഥാ​പാ​ത്ര​ത്തെ​യാ​ണ് കോ​ൾ​ട്ര​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

1950ൽ ​സ്കോ​ട്ട്ല​ൻ​ഡി​ലാ​ണ് ആ​ന്‍റ​ണി റോ​ബ​ർ​ട്ട് മ​ക്മി​ല്ല​ൻ എ​ന്ന റോ​ബി കോ​ൾ​ട്രെ​യ്ന്‍റെ ജ​ന​നം. 1979ൽ ​അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം അ​മ്പ​തി​ലേ​റെ ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും നാ​ല്പ​തി​ലേ​റെ ടെ ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചു. 1990ക​ളി​ലെ ത്രി​ല്ല​ർ സീ​രി​യ​ലാ​യ "ക്രാ​ക്ക​റി'​ലെ ഡി​ക്റ്റീ​വ് വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് കോ​ൾ​ട്രെ​യ്ൻ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ക്രാ​ക്ക​റി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മൂ​ന്നു​ത​വ​ണ മി​ക​ച്ച ന​ട​നു​ള്ള ബ്രി​ട്ടീ​ഷ് അ​ക്കാ​ഡ​മി ടെ​ലി​വി​ഷ​ൻ പു ​ര​സ്കാ​രം അ​ദ്ദേ​ഹം നേ​ടി. ജെ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളാ​യ ഗോ​ൾ​ഡ​ൻ ഐ, ​ദ വേ​ൾ​ഡ് ഈ​സ് നോ​ട്ട് ഇ​ന​ഫ് എ​ന്നി​വ​യി​ലെ റ​ഷ്യ​ൻ മാ​ഫി​യ ത​ല​വ​ന്‍റെ വേ​ഷ​വും കോ​ൾ​ട്രെ​യ്ൻ ഗം​ഭീ​ര​മാ​ക്കി.

1999ൽ ​ഫി​യോ​ണ ജെ​മ്മ​ലി​നെ വി​വാ​ഹം ക​ഴി​ച്ചു. 2003 ഇ​വ​ർ വേ​ർ​പി​രി​ഞ്ഞു. സ്പെ​ൻ​സ​ർ, ആ ​ലി​സ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.