തിരുവനന്തപുരം: രണ്ടാഴ്ചയോളം നീണ്ട വിദേശയാത്രയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു മടങ്ങിയെത്തി.
ദുബായിൽ നിന്നു ശനിയാഴ്ച പുലർച്ചെ 3.40ന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്കു പോയി.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും വിദേശയാത്ര വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യൻ സന്ദർശനത്തെ തുടർന്നു സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളെന്തെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങിയെത്തി
09:59 AM Oct 15, 2022 | Deepika.com