തു​ർ​ക്കി​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

06:59 AM Oct 15, 2022 | Deepika.com
അ​ങ്കാ​ര: വ​ട​ക്ക​ൻ തു​ർ​ക്കി​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 25 തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബാ​ർ​ട്ടി​ൻ പ്ര​വി​ശ്യ​യി​ലെ അ​മ​സ്ര​യി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​സ​മ​യം നൂ​റി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

11 പേ​രെ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​നി​യും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ഖ​നി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് തു​ർ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രി സു​ലെ​യ്മാ​ൻ സൊ​യ്ലു അ​റി​യി​ച്ചു.

2014ൽ ​പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ലെ സോ​മ ന​ഗ​ര​ത്തി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ അ​ഗ്നി​ബാ​ധ​യി​ൽ 301 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.