പാ​ക്കി​സ്ഥാ​നി​ൽ മു​ൻ ചീ​ഫ് ജ​സ്റ്റീ​സി​നെ വെ​ടി​വ​ച്ച് കൊ​ന്നു

05:32 AM Oct 15, 2022 | Deepika.com
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ മു​ൻ ചീ​ഫ് ജ​സ്റ്റീ​സി​നെ വെ​ടി​വ​ച്ച് കൊ​ന്നു. ബ​ലൂ​ചി​സ്താ​ൻ ഹൈ​ക്കോ​ട​തി യി​ലെ മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് നൂ​ർ മ​സ്ക​ൻ​സാ​യ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച ഖ​രാ​ൻ മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം മ​സ്ജി​ദി​ൽ നി​ന്ന് മ​ട ങ്ങു​മ്പോ​ൾ അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രെ നി​ല ഗു​രു​ത​ര​മാ​ണ്.