രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ആ​ന്ധ്ര​യി​ൽ

04:45 AM Oct 15, 2022 | Deepika.com
അ​ന​ന്ത്പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ആ​ന്ധ്ര​പ്ര​ദേ​ശി​ൽ പ്ര​വേ​ശി​ച്ചു. 37-ാം ദി​വ​സ​മാ​ണു യാ​ത്ര ആ​ന്ധ്ര​യി​ലെ​ത്തി​യ​ത്. അ​ന​ന്ത​പു​ർ ജി​ല്ല​യി​ൽ യാ​ത്ര​യ്ക്ക് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പാ​ണു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ല്കി​യ​ത്.

പി​സി​സി അ​ധ്യ​ക്ഷ​ൻ സാ​കേ ശൈ​ല​ജ​നാ​ഥ്, മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ. ര​ഘു​വീ​ര റെ​ഡ്ഢി, പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് തു​ള​സി റെ​ഡ്ഢി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ രാ​ഹു​ലി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര ആ​ന്ധ്ര​യി​ൽ പ്ര​വേ​ശി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​മ​പു​ര​യി​ൽ​നി​ന്ന് ആ​ന്ധ്ര അ​തി​ർ​ത്തി വ​രെ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്നു.

ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് 1000 കി​ലോ​മീ​റ്റ​ർ പി​ന്നി​ടും. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണു യാ​ത്ര ആ​രം​ഭി​ച്ച​ത്. ഇ​ന്നു ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും യാ​ത്ര പ്ര​വേ​ശി​ക്കും. ബെ​ല്ലാ​രി ജി​ല്ല​യി​ൽ യാ​ത്ര പ്ര​വേ​ശി​ക്കു​ന്പോ​ഴാ​ണ് 1000 കി​ലോ​മീ​റ്റ​ർ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്ന​ത്. ഇ​ന്നു ബ​ല്ലാ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ഹാ​റാ​ലി​യെ രാ​ഹു​ൽ​ഗാ​ന്ധി അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റും തി​ങ്ക​ളും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്ല. ചൊ​വ്വാ​ഴ്ച യാ​ത്ര വീ​ണ്ടും ആ​ന്ധ്ര​പ്ര​ദേ​ശി​ൽ പ്ര​വേ​ശി​ക്കും.