ചെന്നൈ: ഐഎസ്എല്ലിൽ ആവേശകരമായ മത്സരത്തില്‍ ബംഗളൂരു എഫ്സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന് എഫ്സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
റോയ് കൃഷ്ണയുടെ ഗോളിലുടെ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. നാലാം മിനിറ്റിൽ ഒരു തകർപ്പൻ ഹെഡറിലൂടെയാണ് റോയ് കൃഷ്ണ വല കുലുക്കിയത്.
ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ചെന്നൈയുടെ സമനില ഗോൾ പിറന്നത്. ചെന്നൈയിനുവേണ്ടി മലയാളി താരം കെ. പ്രശാന്താണ് ലക്ഷ്യം കണ്ടത്.
ബംഗളൂരുവിനെ സമനിലയില്‍ തളച്ച് ചെന്നൈയിന് എഫ്സി
11:02 PM Oct 14, 2022 | Deepika.com