തിരുവനന്തപുരം: വയനാട്ടില്‍നിന്നു കാണാതായ പനമരം വനിത സിഐയെ കണ്ടെത്തിയതിനു പിന്നാലെ സ്ഥലംമാറ്റി. പനമരം സിഐ കെ.എ. എലിസബത്തിനെയാണ് സ്റ്റേഷൻ ചുമതലയിൽനിന്നു വയനാട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്.
അടുത്തിടെ കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായിരുന്നു. പിന്നീട് രണ്ട് ദിവസത്തിനു ശേഷം തിരുവനന്തപുരത്തെ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സിഐയെ പോലീസ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റിയത്.
ഈ മാസം പത്തിനാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാകാൻ പോയ എലിസബത്തിനെ കാണാതാകുന്നത്.
പനമരം സിഐ കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി
09:50 PM Oct 14, 2022 | Deepika.com