മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കുമോ..‍? പ​ക​ർ​ച്ച വ്യാ​ധി ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു

08:41 PM Oct 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ൾ അ​ട​ങ്ങി​യ പ​ക​ർ​ച്ച വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു. മാ​സ്ക് വീ​ണ്ടും നി​ർ​ബ​ന്ധ​മാ​ക്ക​ണ​മോ എ​ന്ന കാ​ര്യം ഓ​ർ​ഡി​ന​ൻ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഇ​റ​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ലാ​കും വ്യ​ക്ത​മാ​കു​ക.

പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സി​ന് നി​യ​മ പ്രാ​ബ​ല്യം ന​ഷ്ട​മാ​യ​തോ​ടെ ഈ ​നി​യ​മം ന​ട​പ്പാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പൊ​തു​ജ​നാ​രോ​ഗ്യ ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​യി. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് പ​ക​രം ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്.

1939 ലെ ​മ​ദ്രാ​സ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട്, 1955 ലെ ​ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട് എ​ന്നി​വ​യി​ലെ വ്യ​വ​സ്ഥ​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സ് ത​യാ​റാ​ക്കി​യ​ത്.