പലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.
പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയെ നാല് ജില്ലകളിലായി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട് ജില്ലകളിൽ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു;14 പേർക്കെതിരെ കേസ്
07:57 PM Oct 14, 2022 | Deepika.com