പാറ്റ്ന: ആർജെഡി എംഎൽഎയെ ബിഹാർ നിയമസഭയിൽനിന്നും അയോഗ്യനാക്കി. അടുത്തിടെ ഡൽഹിയിലെ സിബിഐ കോടതി വഞ്ചന കേസിൽ ശിക്ഷിച്ച അനിൽ കുമാർ സാഹ്നിയെ ആണ് ആയോഗ്യനാക്കിയത്.
ബിഹാർ വിധാൻ സഭ സെക്രട്ടറി പവൻ കുമാർ പാണ്ഡെ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം അനിൽ സാഹ്നിയെ കുറ്റം ചുമത്തി ശിക്ഷിച്ച ദിവസം മുതൽ അയോഗ്യനാക്കിയിട്ടുണ്ട്. കുർഹാനി മണ്ഡലത്തിൽനിന്നും ജയിച്ച അനിൽ സാഹ്നിയെ മൂന്ന് വർഷം തടവിനാണ് ശിക്ഷിച്ചത്.
2012-ൽ രാജ്യസഭ എംപിയായിരിക്കെ യാത്രകൾ നടത്താതെ വ്യാജ എയർ ഇന്ത്യ ഇ-ടിക്കറ്റുകൾ ഉപയോഗിച്ച് യാത്രാ അലവൻസ് നേടാൻ ശ്രമിച്ചതിനാണ് റോസ് അവന്യൂവിലെ കോടതി അനിൽ കുമാർ സാഹ്നിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അനിൽ സാഹ്നി 23.71 ലക്ഷം രൂപയുടെ അലവൻസ് നേടാനാണ് ശ്രമിച്ചത്.
കോടതി ശിക്ഷിച്ചു; ആർജെഡി എംഎൽഎയെ അയോഗ്യനാക്കി
05:02 PM Oct 14, 2022 | Deepika.com