ക​ടു​വാ​ഭീ​തി: ചീ​രാ​ൽ വി​ല്ലേ​ജി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

04:40 PM Oct 14, 2022 | Deepika.com
വ​യ​നാ​ട്: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ചു​റ്റ​ത്തി​രി​യു​ന്ന ക​ടു​വ സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ചീ​രാ​ൽ വി​ല്ലേ​ജി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ചീ​രാ​ൽ, മു​ണ്ട​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യാ​യി ചു​റ്റി​ത്തി​രി​യു​ന്ന ക​ടു​വ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നി​രു​ന്നു.

ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി മൂ​ന്ന് കൂ​ടു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും കൂ​ട്ടി​ൽ അ​ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​ൻ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും ഇ​ത് ഫ​ലം ക​ണ്ടി​ല്ല.