ജ്ഞാ​ന്‍​വ്യാ​പി: കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി

03:05 PM Oct 14, 2022 | Deepika.com
വാ​രാ​ണ​സി: ജ്ഞാ​ന്‍​വ്യാ​പി മ​സ്ജി​ദ് കേ​സി​ൽ ഹി​ന്ദു സം​ഘ​ട​ന​ക​ൾ​ക്ക് തി​രി​ച്ച​ടി. മ​സ്ജി​ദി​നു​ള്ളി​ലെ ശി​വ​ലിം​ഗം എ​ന്നാ​രോ​പി​ക്കു​ന്ന വ​സ്തു​വി​ന്‍റെ കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് ന​ട​ത്ത​ണ​മെ​ന്നു​ള്ള ആ​വ​ശ്യം വാ​രാ​ണ​സി ജി​ല്ലാ കോ​ട​തി ത​ള്ളി.

കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കാ​നു​ള്ള പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നാ​ല് സ്ത്രീ ​ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യ​മാ​ണ് കോ​ട​തി നി​ര​സി​ച്ച​ത്. കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് പോ​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ ത​ർ​ക്ക സ്ഥ​ലം സീ​ൽ ചെ​യ്യാ​നു​ള്ള സു​പ്രീം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​കു​മെ​ന്ന് ക​ണ്ടാ​ണ് ജി​ല്ലാ കോ​ട​തി അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

മ​സ്ജി​ദി​നു​ള്ളി​ൽ പ്രാ​ർ​ഥ​ന​യ്ക്കു അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ന​ട​ത്തി​യ വീ​ഡി​യോ സ​ർ​വേ​യി​ലാ​ണ് ശി​വ​ലിം​ഗ​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വ​സ്തു​ക​ണ്ടെ​ത്തി​യ​ത്. മ​സ്ജി​ദി​ൽ പ്രാ​ർ​ഥ​ന​യ്ക്കു അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന കേ​സ് ഇ​പ്പോ​ഴും ന​ട​ന്നു​വ​രി​ക​യാ​ണ്.