ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സുരക്ഷ വർധിപ്പിച്ചു. ഏറ്റവും ഉയർന്ന ഇസഡ് പ്ലസ് സുരക്ഷയാണ് ഹിമന്തയ്ക്ക് അനുവദിച്ചിരിക്കുന്നത്.
53 കാരനായ ഹിമന്ത ബിശ്വ ശർമയ്ക്ക് ഇതുവരെ സിആർപിഎഫ് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരുന്നത്. അടുത്തിടെ നടന്ന സുരക്ഷാ അവലോകനത്തിന് ശേഷം ആസാം മുഖ്യമന്ത്രിയുടെ സുരക്ഷ ഇസഡ് പ്ലസ് ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് നിർദേശം നൽകി.
ആസാം മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു
01:36 PM Oct 14, 2022 | Deepika.com