ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക്ക് കു​ത്തേ​റ്റു

11:57 AM Oct 14, 2022 | Deepika.com
ല​ക്‌​നോ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി​യി​ല്‍ അ​ജ്ഞാ​ത​നാ​യ അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. യു​പി സ്വ​ദേ​ശി ശു​ഭം ഗ​ര്‍​ഗി​നാ​ണ്(28) കു​ത്തേ​റ്റ​ത്. സംഭവത്തിൽ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ ഇയാൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ണം ന​ല്‍​കാ​തി​രു​ന്ന​തോ​ടെ 11 ത​വ​ണ ശ​രീ​ര​ത്തി​ല്‍ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ​ത്തും നെ​ഞ്ചി​ലു​മ​ട​ക്കം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശു​ഭം ഗു​രു​ത​രാ​വ​സ്ഥ ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ഇ​യാ​ളു​ടെ അ​ടു​ത്തേ​യ്ക്ക് പോ​കാ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി വി​സ അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​രി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

യു​പി​യി​ലെ ആ​ഗ്ര സ്വ​ദേ​ശി​യാ​യ ശു​ഭം സി​ഡ്‌​നി​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പി​എ​ച്ച്ഡി വി​ദ്യാ​ര്‍​ഥി​യാ​ണ്.