കോഴിക്കോട്: കായണ്ണയിൽ ആൾദൈവത്തിന് നേരെ പ്രതിഷേധം. ചാരു പറമ്പിൽ രവി എന്ന ആള്‍ദൈവത്തിന് എതിരെയാണ് പ്രതിഷേധം. ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാർ ചില്ലടിച്ച് തകർത്തത്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലീസ് കേസെടുത്തിരുന്നു.
ഇയാള്‍ക്കെതിരേ മുന്‍പും നിരവധി പരാതികൾ ഉയര്‍ന്നുവന്നിരുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ആൾദൈവത്തിന് നേരെ പ്രതിഷേധം; കാര്‍ അടിച്ചു തകര്‍ത്തു
11:46 AM Oct 14, 2022 | Deepika.com