കണ്ണൂർ: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികൾക്കെതിരേ കേസ്. 16 കാരന്റെ പരാതിയിൽ ആറ് വിദ്യാർഥികൾക്കെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥികളുടെ ഗ്രൂപ്പ് സ്കൂളിൽ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് വിദ്യാർഥിക്ക് മർദനമേറ്റത്. മർദനത്തിൽ ചെവിക്ക് പരിക്കേറ്റ വിദ്യാർഥി കൂട്ടുംമുഖം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
വിദ്യാർഥിയെ മർദിച്ച സംഭവം; സീനിയേഴ്സിനെതിരേ കേസ്
11:36 AM Oct 14, 2022 | Deepika.com