പോരാട്ടവീര്യത്തിന്‍റെ പ്രതീകമായ സൂ​മി​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് സൈ​ന്യം

11:24 AM Oct 14, 2022 | Deepika.com
ശ്രീ​ന​ഗ​ർ: വെ​ടി​യേ​റ്റി​ട്ടും വീ​രോ​ചി​ത​മാ​യി ഭീ​ക​ര​രെ തു​ര​ത്താ​ൻ പോ​രാ​ടി​യ സ്നി​ഫ​ർ നാ​യ സൂ​മി​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് സൈ​ന്യം. ഇ​ന്ന​ലെ വി​ട​വാ​ങ്ങി​യ സൂ​മി​ന് സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ർ കോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് വി​ട​വാ​ങ്ങ​ൽ സ​ല്യൂ​ട്ട് ന​ൽ​കി.

ജമ്മു കാഷ്മീരിലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ ത​ഗ്പാ​വാ മേ​ഖ​ല​യി​ലെ വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​രെ തെ​ര​യു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ സൂം ഇന്നലെയാണ് വിടവാങ്ങിയത്.



ശ്രീ​ന​ഗ​റി​ലെ അ​ഡ്വാ​ൻ​സ്ഡ് ഫീ​ൽ​ഡ് വെ​റ്റ​റ​ന​റി ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ച്ച​വ​രെ ആ​രോ​ഗ്യ​ത്തോ​ടെ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്ന സൂം ​പെ​ട്ടെ​ന്ന് അ​വ​ശ​നാ​വു​ക​യാ​യി​രു​ന്നു​.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സൂ​മി​നെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. വെ‌​ടി​വ​യ്പ്പി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു സം​ഭ​വി​ച്ചെ​ങ്കി​ലും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലൂ​ടെ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ​യും കൊ​ല​പ്പെ‌​ടു​ത്തി​യി​രു​ന്നു.

ഭീ​ക​ര​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സൂം ​നി​ര​വ​ധി ദൗ​ത്യ​ങ്ങ​ളി​ൽ സൈ​ന്യ​ത്തി​ന് സ​ഹാ​യ​മേ​കി​യി​ട്ടു​ണ്ട്.