തിരുവനന്തപുരം: നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി. പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രം കോര്‍ കമ്മിറ്റിയില്‍ വരുന്നതായിരുന്നു ബിജെപിയുടെ പതിവ് രീതി.
കേന്ദ്ര നിര്‍ദേശപ്രകാരമാണ് പതിവ് നടപടികള്‍ മാറ്റി താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയത്. സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി കേരളത്തില്‍ മുന്നേറാനാണ് ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.
സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍; ഉള്‍പ്പെടുത്തിയത് പതിവ് ശൈലിക്ക് വിഭിന്നമായി
11:07 AM Oct 14, 2022 | Deepika.com