കണ്ണൂർ: കൊട്ടിയൂർ പാൽച്ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക രജിസ്ട്രേഷനിൽ ഉള്ളതാണ് ലോറി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
പരിക്കേറ്റയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഏഴോടെ കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ആശ്രമം ജംഗ്ഷന്റെ താഴത്തെ വളവിലാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞ് താഴത്തെ റോഡിൽ എത്തി.
മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ലോറിയുടെ ഒരു ഭാഗം കെഎസ്ഇബി ലൈനിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും പേരാവൂർ, മാനന്തവാടി ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
കൊട്ടിയൂർ പാൽച്ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു
11:06 AM Oct 14, 2022 | Deepika.com