ഗുരുഗ്രാം: ഡൽഹിയിലെ ഗുരുഗ്രാമിൽ ഇരുനൂറിലധികം പേരടങ്ങുന്ന ജനക്കൂട്ടം മോസ്ക് കൊള്ളയടിച്ചു. പ്രാർഥിച്ചുകൊണ്ടിരുന്ന ആളുകളെ ആക്രമിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബുധനാഴ്ച രാത്രി ഗുരുഗ്രാമിലെ ഭോര കലാൻ ഗ്രാമത്തിലായിരുന്നു സംഭവം. പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സുബേദാർ നജർ മുഹമ്മദ് ആണ് പരാതി നൽകിയത്. ഭോര കലാൻ ഗ്രാമത്തിൽ നാല് മുസ്ലിം കുടുംബങ്ങളാണുള്ളത്. ബുധനാഴ്ച രാവിലെ ബാബു എന്നുവിളിക്കുന്ന രാജേഷ് ചൗഹാൻ, അനിൽ ബഡോറിയ, സഞ്ജയ് വ്യാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം നടന്നത്.
ഇരുന്നൂറോളം പേരടങ്ങുന്ന ജനക്കൂട്ടം മോസ്ക് വളയുകയും പ്രാർഥനാ ഹാളിൽ കടന്ന് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രിയിൽ വീണ്ടും എത്തിയ അക്രമികൾ പ്രാർഥനാഹാൾ പൂട്ടി. വിശ്വാസികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു.
ഗുരുഗ്രാമിൽ ജനക്കൂട്ടം മോസ്ക് കൊള്ളയടിച്ചു; വിശ്വാസികളെ ഭീഷണിപ്പെടുത്തി
10:20 AM Oct 14, 2022 | Deepika.com