ന്യൂഡൽഹി: റഷ്യയിൽനിന്നും ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി. വിമാനം പുലർച്ചെ 3.20 ന് ആണ് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്.
മോസ്കോയിൽനിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ ബോംബ് ഉണ്ടെന്ന് വ്യാഴാഴ്ച രാത്രിയാണ് ഫോണിലൂടെ സന്ദേശം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി. വിമാനത്തിൽ പരിശോധന നടത്തി.
മോസ്കോ-ഡൽഹി വിമാനത്തിൽ ബോംബ് ഭീഷണി
09:01 AM Oct 14, 2022 | Deepika.com