തിരുവനന്തപുരം: കൊച്ചുവേളിയിൽ ഷണ്ടിംഗിനിടെ ട്രെയിൻ എൻജിൻ പാളംതെറ്റി. വെള്ളിയാഴ്ച പുലർച്ചെ 3.30 നായിരുന്നു സംഭവം.
ഷണ്ടിംഗ് യാർഡിലേക്ക് മാറ്റുമ്പോൾ പാളം തെറ്റി ട്രെയിൻ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറി. അപകടത്തെ തുടർന്ന് യാർഡിലേക്കുള്ള വൈദ്യുതി തടസപ്പെട്ടു. ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല.
കൊച്ചുവേളിയിൽ ഷണ്ടിംഗിനിടെ ട്രെയിൻ പാളംതെറ്റി
08:50 AM Oct 14, 2022 | Deepika.com