യൂ​റോ​പ്പ ലീ​ഗ്: അ​വ​സാ​ന മി​നി​റ്റി​ലെ ഗോ​ളി​ൽ മാഞ്ചസ്റ്റർ യു​ണൈ​റ്റ​ഡിന് ജയം

04:19 AM Oct 14, 2022 | Deepika.com
ല​ണ്ട​ൻ: യൂ​റോ​പ്പ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. ഗ്രൂ​പ്പ് ഇ​യി​ൽ ഒ​മോ​നി​യ ക്ല​ബി​നെ നേ​രി​ട്ട മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ജ​യി​ച്ചു. 93-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ സ്കോ​ട്ട് മ​ക് ടോ​മി​നാ​യ് ആ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ റ​യ​ൽ സോ​സി​ഡാ​ഡ് എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഷെ​രീ​ഫി​നെ തോ​ൽ​പ്പി​ച്ചു. ഗ്രൂ​പ്പ് ഇ​യി​ൽ 12 പോ​യി​ന്‍റു​മാ​യി സോ​സി​ഡാ​ഡ് ഒ​ന്നാ​മ​താ​ണ്. ഒ​മ്പ​തു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡു​ള്ള​ത്.