കൊച്ചി: ആസിയാന്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചതിനെതിരെ 2009ല്‍ സിപിഎം മനുഷ്യച്ചങ്ങല തീര്‍ത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കള്‍ക്കെതിരെ തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്, വി.എസ്. അച്യുതാനന്ദന്, പ്രകാശ് കാരാട്ട്, മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, മുന്‍മന്ത്രി പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദന്, പ്രഭാത് പട്നായിക്, എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍പിള്ള, കടകംപള്ളി സുരേന്ദ്രന്, സി. ജയന്‍ബാബു എന്നിവര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണ് പരിഗണിച്ചത്.
മനുഷ്യച്ചങ്ങല: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കി
01:53 AM Oct 14, 2022 | Deepika.com