പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള​തെ​ന്ന് ക​ണ്ടെ​ത്ത​ല്‍

04:35 PM Oct 13, 2022 | Deepika.com
തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്‍റി റാബീസ് വാക്സിന്‍ ഗുണനിലവാരമുള്ളതാണെന്നാണ് കണ്ടെത്തിയത്.

കേന്ദ്ര ഡ്രഗ്സ് ലാബ് ഇത് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്ര ലാബിലേക്കയച്ച ഇമ്യുണോ ഗ്ലോബലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.