സ​ന്നാ​ഹ​ത്തി​ൽ ഇന്ത്യയ്ക്ക് തോ​ൽ​വി

04:53 PM Oct 13, 2022 | Deepika.com
പെ​ർ​ത്ത്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യോ​ട് തോ​ൽ​വി വ​ഴ​ങ്ങി ഇ​ന്ത്യ. 36 റ​ൺ​സി​നാ​ണ് സ​ന്നാ​ഹ​മത്സരത്തിൽ പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ നീ​ല​പ്പ​ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സ്കോ​ർ:
പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ 168/8(20)
ഇ​ന്ത്യ 138/8(20)


ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്കെ​തി​രെ ഓ​സീ​സ് ബാ‌​റ്റ​ർ​മാ​ർക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ലഭിച്ച​ത്. ഡാ​ർ​സി ഷോ​ർ​ട്ട് 38 പ​ന്തി​ൽ 52 റ​ൺ​സും നി​ക്ക് ഹോ​ബ്സ​ൻ 41 പ​ന്തി​ൽ 64 റ​ൺ​സും നേ​ടി.

ആ​റ് ബാ​റ്റ​ർ​മാ​ർക്ക് ര​ണ്ട​ക്ക സ്കോ​റി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഷോ​ർ​ട്ടും ഹോ​ബ്സ​നും ന​ൽ​കി​യ അ​ടി​ത്ത​റ​യി​ൽ ഓ​സീ​സ് മി​ക​ച്ച സ്കോ​റി​ലെ​ത്തി. ഇ​ന്ത്യ​ക്കാ​യി ആ​ർ. അ​ശ്വി​ൻ മൂ​ന്നും ഹ​ർ​ഷ​ൽ പ​ട്ടേ​ൽ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​യി കെ.​എ​ൽ രാ​ഹു​ൽ മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. വി​ക്ക​റ്റു​ക​ൾ തു​ട​രെ ന​ഷ്ട​മാ​യ ഇ​ന്ത്യ​ക്കാ​യി രാ​ഹു​ൽ 55 പ​ന്തി​ൽ 74 റ​ൺ​സെ​ടു​ത്തു. 17 റ​ൺ​സ് നേ​ടി‌​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ലെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ്കോ​റി​ന്‍റെ ഉ​ട​മ.

മ​ഞ്ഞ​പ്പ​ട​യ്ക്കാ​യി മാ​ത്യു കെ​ല്ലി, ലാ​ൻ​സ് മോ​റി​സ്, ഹാ​മി​ഷ് മ​ക്കെ​ൻ​സീ എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി.