ആം ​ആ​ദ്മി പാ​ർ​ട്ടി ഗു​ജ​റാ​ത്ത് ത​ല​വ​ൻ ക​സ്റ്റ​ഡി​യി​ൽ

04:13 PM Oct 13, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ഗു​ജ​റാ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗോ​പാ​ൽ ഇ​റ്റാ​ലി​യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കേ​ന്ദ്ര വ​നി​താ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ മൊ​ഴി ന​ൽ​കാ​നെ​ത്തി​യ ഇ​റ്റാ​ലി​യ​യെ അ​വി​ടെ​നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ "നീ​ച് ആ​ദ്മി'(​താ​ഴ്ന്ന വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ൾ) എ​ന്ന് ഇ​റ്റാ​ലി​യ ആ​ക്ഷേ​പി​ക്കു​ന്ന 2019-ലെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി പു​റ​ത്തു​വി​ട്ടി​രു​ന്നു. വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ സ്ത്രീ​വി​രു​ദ്ധ​ത ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് വ​നി​താ ക​മ്മീ​ഷ​ൻ ഇ​റ്റാ​ലി​യ​യ്ക്ക് സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു.

സ​മ​ൻ​സ് ല​ഭി​ച്ചി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന ഇ​റ്റാ​ലി​യ മൊ​ഴി ന​ൽ​കാ​ൻ ഉ​ച്ച​യോ​ടെ ഓ​ഫീ​സി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യി​ൽ ഉ​ള്ള​ത് താ​ന​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഇ​റ്റാ​ലി​യ, വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ ത​ന്നെ ജ​യി​ലി​ലാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ഓ​ഫീ​സി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചി​രു​ന്നു.

ഇ​റ്റാ​ലി​യ​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ വ​നി​താ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.