തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി

04:13 PM Oct 13, 2022 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്‍റലിജൻസാണ് സ്വർണം പിടികൂടിയത്.

കാഞ്ഞിരപ്പള്ളി സ്വദേശി താഹിർ ആണ് സ്വർണം കൊണ്ടുവന്നത്. ഇയാൾ സ്വർണം ലായനിയാക്കി ദുബായിൽനിന്ന് കൊണ്ടുവരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.