കണ്ണൂര്‍: റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. ശ്രീകണ്ഠാപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
മുടി നീട്ടി വളര്‍ത്തിയതിന് ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ ചെവിക്ക് പരിക്കേറ്റു.
സംഭവത്തില്‍ റാഗിംഗിനിരയായ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ സ്കൂളില്‍ റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനമേറ്റു
04:14 PM Oct 13, 2022 | Deepika.com