എ​ല്‍​ദോ​സി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; എം​എ​ല്‍​എ​യു​ടെ ഭാ​ഗം കേ​ട്ട​ശേ​ഷം ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

01:50 PM Oct 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വി​ഷ​യ​ത്തി​ല്‍ എ​ല്‍​ദോ​സി​നോ​ട് പാ​ര്‍​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഗൗ​ര​വ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. എം​എ​ല്‍​എ​യു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തെ കോ​ണ്‍​ഗ്ര​സ് ന്യാ​യീ​ക​രി​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

കു​റ്റ​ക്കാ​ര​നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ എ​ല്‍​ദോ​സി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​മെ​ന്ന് ബു​ധ​നാ​ഴ്ച കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നും പ്ര​തി​ക​രി​ച്ചി​രു​ന്നു.