ബംഗളൂരു: കർണാടക തുംകുരുവിലെ ക്ഷേത്രത്തിൽ നിന്ന് ദളിത് വിഭാഗത്തിൽപ്പെട്ട വിശ്വാസികളെ പൂജാരി നിർബന്ധപൂർവം ഇറക്കിവിട്ടതായി പരാതി.
ഗുബ്ബി താലൂക്കിലെ മലക്കാട്ടമ്മ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. പൂജാവസ്തുക്കളുമായി കാത്തുനിന്ന വിശ്വാസികളോട് പുറത്തേക്ക് പോകാൻ പൂജാരി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിശ്വാസികൾ എതിർപ്പുന്നയിച്ചെങ്കിലും പൂജാരി നിർബന്ധപൂർവം ഇവരെ പുറത്തേക്ക് വിടുകയായിരുന്നു.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ വിവിധ സംഘടനകൾ സംഭവത്തിൽ പ്രതിഷേധം അറിയിച്ചു.
കർണാടകയിൽ ദളിതരെ ക്ഷേത്രത്തിൽ നിന്ന് പൂജാരി ഇറക്കിവിട്ടു
12:57 PM Oct 13, 2022 | Deepika.com