കുട്ടികളെ ഉപയോഗിച്ചുള്ള ദുര്‍മന്ത്രവാദം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

12:57 PM Oct 13, 2022 | Deepika.com
തിരുവനന്തപുരം: പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെ കാണുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ മന്ത്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം നടത്തിവന്ന സ്ത്രീ പിടിയിലായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വാസന്തിമഠത്തിന്‍റെ ഉടമ ശോഭനയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മന്ത്രവാദ കേന്ദ്രത്തിനെതിരേ വിവിധ യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് മന്ത്രവാദം നടന്നിരുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.