എ​ല്‍​ദോ​സ് എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ പീ​ഡ​ന​പ​രാ​തി; കോ​വ​ളം എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം

12:57 PM Oct 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെരുന്പാവൂർ എംഎൽഎ എ​ല്‍​ദോ​സ് കുന്നപ്പിള്ളിക്കെ​തി​രാ​യ പീ​ഡ​ന​പ​രാ​തി ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കോ​വ​ളം എ​സ്എ​ച്ച്ഒ പ്രൈ​ജു​വി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ അ​സി​സ്റ്റ​ന്‍റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

ആ​രോ​പ​ണ​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ളെ ബുധനാഴ്ച സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട്ടേ​യ്ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടും കേ​സെ​ടു​ത്തി​ല്ലെ​ന്നും പ​രാ​തി ഒ​തു​ക്കി​തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​ണ് ഇയാൾക്കെതിരെയുള്ള
ആ​രോ​പ​ണം.