സിൽഹെറ്റ്: ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റിൽ തായ്ലൻഡിനെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. 74 റൺസിനാണ് സെമിയിൽ തായ്ലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.
സ്കോർ
ഇന്ത്യ 148/6(20)
തായ്ലൻഡ് 74/9(20)
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച തായ് പടയെ തുടക്കം ഇന്ത്യൻ ബാറ്റർമാർ ആക്രമിച്ചു. പത്തോവറിൽ 73 റൺസ് നേടിയ ഇന്ത്യയുടെ സ്കോറിംഗ് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതിനാൽ അവസാന പത്ത് ഓവറിൽ മെല്ലെയാണ് നീങ്ങിയത്.
ശഫാലി വർമ 28 പന്തിൽ 42 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 30 പന്തിൽ 36 റൺസും നേടി. തായ് പടയ്ക്കായി സൊർന്നാരിൻ ടിപ്പോക് നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് കരസ്ഥമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ തായ്ലൻഡിനായി നര്യൂമോൾ ചായ്വായ്, നട്ടായ ബൂച്ചാതം എന്നിവർ 21 റൺസ് വീതം നേടിയത് ഒഴിച്ചാൽ മറ്റുള്ളവർക്ക് കാര്യമായി സംഭാവന നൽകാനായില്ല. ദീപ്തി ശർമ മൂന്നും രാജേശ്വരി ഗെയ്കവാദ് രണ്ടും വിക്കറ്റ് നേടി.
ഏഷ്യാ കപ്പ്: ഇന്ത്യ ഫൈനലിൽ
12:58 PM Oct 13, 2022 | Deepika.com