തിരുവനന്തപുരം: വര്‍ക്കല എസ്എന്‍ കോളജില്‍ റാഗിംഗ് നടന്നെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കി. ബി ജൂബി, ആര് ജിതിന് രാജ്, എസ് മാധവ് എന്നിവരെയാണ് കോളജില്‍നിന്ന് പുറത്താക്കിയത്.
ആന്റി റാഗിംഗ് സ്ക്വാഡിനു ലഭിച്ച പരാതിയില്‍ കോളജിലെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് നടന്നെന്ന് കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി അന്വേഷണറിപ്പോര്‍ട്ട് പോലീസിനു കൈമാറി.
ഈ മാസം പത്തിനാണ് ഒന്നാം വര്‍ഷ വിദ്യര്‍ഥികളെ സീനിയര്‍ വിദ്യര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്‍സിപ്പലിനു ലഭിച്ചത്. ഇവരില്‍നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ വിശദീകരണം കേട്ട ശേഷമാണ് ആന്റി റാഗിംഗ് സെല്ലിന്റെ നിര്‍ദേശപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
വര്‍ക്കല എസ്എന്‍ കോളജില്‍ റാഗിംഗ്; മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കി
11:56 AM Oct 13, 2022 | Deepika.com