ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

11:57 AM Oct 13, 2022 | Deepika.com
റാ​യ്പൂ​ർ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യാ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു.

സം​സ്ഥാ​ന ഇ​ൻ​ഫോ​ടെ​ക് പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി ത​ല​വ​നാ​യ സ​മീ​ർ വി​ഷ്ണോ​യി​യാ​ണ് പി​ടി‌​യി​ലാ‌‌​യ ഐ​എ​എ​സ് ഉ​ദ്യാ​ഗ​സ്ഥ​ൻ.​ ഇ​ന്ദ്ര​മ​ണി ഗ്രൂ​പ്പ് ത​ല​വ​ൻ സു​നി​ൽ അ​ഗ​ർ​വാ​ൾ, ല​ക്ഷ്മി​കാ​ന്ത് തി​വാ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ർ.

സം​സ്ഥാ​ന​ത്തെ ച​ര​ക്കു​നീ​ക്ക ക​രാ​റു​കാ​രു​ടെ പ​ക്ക​ൽ നി​ന്നും അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് അ​റ​സ്റ്റ്.

കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ ശ്രമിക്കുമെന്നും ഇഡി അറിയിച്ചു.