കുട്ടികളെ ഉപയോഗിച്ച് "ചാത്തൻസേവ': പത്തനംതിട്ടയിൽ മന്ത്രവാദിനി പിടിയിൽ

11:58 AM Oct 13, 2022 | Deepika.com
പത്തനംതിട്ട: നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തിവന്ന സ്ത്രീ പിടിയിൽ. മലയാലപ്പുഴ വാസന്തിമഠത്തിന്‍റെ ഉടമ ശോഭനയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മന്ത്രവാദ കേന്ദ്രത്തിനെതിരേ വിവിധ യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് മന്ത്രവാദം നടന്നിരുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

2016ലാണ് ശോഭന എന്ന സ്ത്രീ വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്. 2017ൽ തന്നെ ഇവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. നാട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.