തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ്.
"നാളയെക്കുറിച്ച് ചിന്തിക്കൂ തരൂരിനായി ചിന്തിക്കൂ’ എന്നാണ് അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ ഫ്ലക്സ് ബോര്‍ഡിലെ വാചകം.
ചെന്നിത്തലയടക്കമുള്ള സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് തരൂർ അനുകൂല ഫ്ലക്സ് ബോര്‍ഡ് കെപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
കോട്ടയം ഇരാറ്റുപേട്ടയിലും തരൂര്‍ അനുകൂല ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു. "ശശി തരൂര്‍ നയിക്കട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോര്‍ഡിലെ വാചകം.
കഴിഞ്ഞ ദിവസം തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ശശി തരൂരിനായി കെപിസിസി ആസ്ഥാനത്തും ഫ്ളക്സ്
11:58 AM Oct 13, 2022 | Deepika.com