ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ന​പ്പോ​ളി, ലി​വ​ർ​പു​ൾ, ബ​യ​ൺ, ടോ​ട്ട​ൻ​ഹാം ടീ​മു​ക​ൾ​ക്ക് ജ​യം

07:04 AM Oct 13, 2022 | Deepika.com
നേ​പ്പി​ൾ​സ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ നാ​ലാം റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ളി​ൽ വ​ന്പ​ന്മാ​രാ​യ ന​പ്പോ​ളി, ലി​വ​ർ​പു​ൾ, ബ​യ​ൺ മ്യൂ​ണി​ക്, ടോ​ട്ട​ൻ​ഹാം ടീ​മു​ക​ൾ​ക്ക് ജ​യം. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, ബാ​ഴ്സ​ലോ​ണ, ഇ​ന്‍റ​ർ മി​ലാ​ൻ ടീ​മു​ക​ൾ​ക്ക് സ​മ​നി​ല​ക്കു​ടു​ക്ക്.

ഗ്രൂ​പ്പ് എ​യി​ൽ ലി​വ​ർ​പു​ൾ റേ​ഞ്ചേ​ഴ്സി​നെ ഒ​ന്നി​നെ​തി​രെ ഏ​ഴു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​യാ​ക്സി​നെ ന​പ്പോ​ളി തോ​ൽ​പ്പി​ച്ചു. 4-2നാ​ണ് ജ​യം. ഗ്രൂ​പ്പ് ബി​യി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്- ക്ല​ബ് ബ്ര​ഗ് പോ​രാ​ട്ടം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ ലെ​വ​ർ​കു​സ​നെ​തി​രെ പോ​ർ​ട്ടോ (0-3) ജ​യി​ച്ചു.

ഗ്രൂ​പ്പ് സി​യി​ൽ വ​മ്പ​ന്മാ​രാ​യ ഇ​ന്‍റ​റും ബാ​ഴ്സ​ലോ​ണ​യും ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ഇ​രു​ടീ​മും മൂ​ന്നു ഗോ​ൾ വീ​തം അ​ടി​ച്ചു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ൽ ബ​യ​ൺ മ്യൂ​ണി​ക് വി​ക്ടോ​റി​യ പ്ലെ​സ​നെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 4-2.

ഗ്രൂ​പ്പ് ഡി​യി​ൽ ടോ​ട്ട​ൻ​ഹാം ഐ​ൻ​ട്രാ​ച്ച് ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. സ്പോ​ർ​ട്ടിം​ഗ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മാ​ർ​സെ​യി​ലി​നെ​യും ത​ക​ർ​ത്തു.