സിയൂൾ: രണ്ടായിരം (1,240 മൈൽ) സഞ്ചരിക്കുന്ന ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു മിസൈൽ പരീക്ഷണമെന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമം കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ശത്രുക്കൾക്കെതിരായ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആയുധമായാണ് ക്രൂയിസ് മിസൈലുകളെ കാണുന്നതെന്ന് നോർത്ത് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിം ജോംഗ് ഉൻ മിസൈൽ പരീക്ഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയതായും ഏജൻസി റിപ്പോർട്ട് ചെയ്തു.
ക്രൂയിസ് മിസൈലുകളോട് സാദൃശ്യമുള്ള പുതിയ മിസൈല്‍ അയൽരാജ്യങ്ങളുടെ മിസൈൽ പ്രതിരോധത്തെ മറികടക്കാനാകും വിധം രൂപകൽപ്പന ചെയ്തതാണെന്നാണ് വിദഗ്ധർ പറയുന്നത്.
രണ്ടായിരം കി.മീ. സഞ്ചരിക്കുന്ന മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ
07:44 AM Oct 13, 2022 | Deepika.com