ഉ​ട​ക്ക് തീ​രു​ന്നി​ല്ല; എം​ബാ​പ്പെ പി​എ​സ്ജി വി​ടാ​ന്‍ സാ​ധ്യ​ത

05:54 AM Oct 13, 2022 | Deepika.com
പാ​രീ​സ്: സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ പി​എ​സ്ജി വി​ടാ​ന്‍ സാ​ധ്യ​ത. ജ​നു​വ​രി​യി​ലെ ട്രാ​ന്‍​സ്ഫ​ര്‍ വി​ന്‍​ഡോ​യി​ലൂ​ടെ താ​രം റ​യ​ല്‍ മാ​ഡ്രി​ഡി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ മെ​യി​ലാ​ണ് 300-350 മി​ല്യ​ണ്‍ യൂ​റോ എ​ന്ന റി​ക്കാ​ര്‍​ഡ് തു​ക​യ്ക്ക് എം​ബാ​പ്പെ പി​എ​സ്ജി​യി​യി​ല്‍ എ​ത്തി​യ​ത്.

നേ​ര​ത്തെ മു​ത​ല്‍ ത​ന്നെ ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മർ അ​ട​ക്ക​മു​ള്ള ടീ​മി​ലെ സ​ഹ​താ​ര​ങ്ങ​ളു​മാ​യി എം​ബാ​പ്പെ​യ്ക്ക് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. മ​ത്സ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പോ​ലും ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന പെ​രു​മാ​റ്റ​ങ്ങ​ള്‍ ഇ​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉണ്ടായി.

എ​ന്നാ​ല്‍ ക്ല​ബ് വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കാ​ര്യ​വും താരം സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പി​എ​സ്ജി സ്‌​പോ​ര്‍​ട്ടിം​ഗ് ഡ​യ​റ​ക്ട​ര്‍ ലൂ​യി​സ് കാം​പോ​സ് പ്ര​തി​ക​രി​ച്ചു.