സൗ​ദി​യി​ൽ ക​ൺ​സ​ൾ​ട്ടിം​ഗ് മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം ഏ​പ്രി​ൽ ആ​റു മു​ത​ൽ

04:15 AM Oct 13, 2022 | Deepika.com
റി​യാ​ദ്: സൗ​ദി​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് സ്വ​ദേ​ശി​വ​ത്ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്നു. ക​ൺ​സ​ൾ​ട്ടിം​ഗ് മേ​ഖ​ല​യി​ലെ 35 ശ​ത​മാ​നം പ്രൊ​ഫ​ഷ​നു​ക​ളി​ലും സൗ​ദി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കും. 2023 ഏ​പ്രി​ൽ ആ​റ് മു​ത​ൽ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും മാ​ന​വ​വി​ഭ​വ ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ നി​താ​ഖാ​ത്ത് നി​ല പ​രി​ഗ​ണി​ക്കാ​തെ ത​ന്നെ സൗ​ദി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. യോ​ഗ്യ​രാ​യ സൗ​ദി യു​വ​തീ യു​വാ​ക്ക​ളു​ടെ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് സൗ​ദി​വ​ത്ക​ര​ണ നി​ര​ക്കി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.